‘ജനുവരി 30. ആര്‍എസ്എസ് തീവ്രവാദികള്‍ ഈ രാജ്യത്തിന്റെ ആത്മാവിനെ, ഗാന്ധിയെ കൊന്ന ദിവസം ; സന്ദീപ് വാര്യര്‍

പാലക്കാട്: ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ആര്‍.എസ്.എസിനെതിരെ വിമര്‍ശനവുമായി ഫേസ്ബുക് കുറിപ്പ് പങ്കുവെച്ച് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. ‘ജനുവരി 30. ആര്‍എസ്എസ് തീവ്രവാദികള്‍ ഈ രാജ്യത്തിന്റെ ആത്മാവിനെ, ഗാന്ധിയെ കൊന്ന ദിവസം’ എന്നു തുടങ്ങുന്ന കുറിപ്പാണ് സന്ദീപ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക പേജില്‍ വന്ന കുറിപ്പാണ് സന്ദീപ് ഷെയര്‍ ചെയ്തത്.

‘ജനുവരി 30. ആര്‍എസ്എസ് തീവ്രവാദികള്‍ ഈ രാജ്യത്തിന്റെ ആത്മാവിനെ, ഗാന്ധിയെ കൊന്ന ദിവസം. മഹാത്മാഗാന്ധി എന്ന നാമവും, മഹത്വവും എത്ര തവണ ഇല്ലാതാക്കാന്‍ ശ്രമിച്ചാലും ഇന്ത്യാ മഹാരാജ്യത്ത് മഹാത്മാവിന്റെ നാമം എന്നും അനശ്വരമായിരിക്കും. ഇന്ത്യയുടെ മഹാത്മാവിന് സ്മരണാഞ്ജലികള്‍…’ -എന്നാണ് കുറിപ്പില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *