എറണാകുളം: തൃപ്പൂണിത്തുറയില്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി 15കാരന്‍ മരിച്ച സംഭവത്തില്‍ കുടുംബത്തിന്റെ പരാതി തള്ളി സ്‌കൂള്‍. പതിനഞ്ചുകാരന്‍ റാഗിങിനിരയായതായി കുടുംബം പരാതി നല്‍കിയിട്ടില്ലെന്ന് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
വിദ്യാര്‍ത്ഥി സന്തോഷവാനായിട്ടാണ് സ്‌കൂളില്‍ നിന്നും പോയതെന്നും പ്രിന്‍സിപ്പല്‍ ഹില്‍ പാലസ് പൊലീസ് സ്റ്റേഷന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.സംഭവം നടന്ന ദിവസം മിഹിര്‍ ബാസ്‌കറ്റ് ബോള്‍ ക്യാമ്പില്‍ പങ്കെടുത്തിരുന്നു. റാഗിങ് നേരിട്ടിരുന്നു എന്ന് അധ്യാപകരോട് പോലും മിഹിര്‍ പറഞ്ഞട്ടില്ല’ എന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. ഇത്തരം സംഘടിതമായ പ്രചാരണങ്ങള്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ധാര്‍മ്മികതയെ ബാധിക്കുന്നതാണ്. ഇതിനെതിരെ നടപടിയെടുക്കണമെന്നും സ്‌കൂള്‍ ആവശ്യപ്പെടുന്നു.
ജനുവരി 15നായിരുന്നു മിഹിര്‍ ഫ്‌ലാറ്റിലെ 26-ാം നിലയില്‍ നിന്നും ചാടി മരിച്ചത്. കുട്ടി സ്‌കൂളില്‍ ക്രൂരമായ റാഗിങ്ങിന് ഇരയായെന്നാണ് അമ്മയുടെ പരാതി.