രണ്ടു വയസ്സുകാരിയുടെ കൊലപാതകം: അമ്മ ശ്രീതുവിന്റെ മന്ത്രവാദ ഗുരു കസ്റ്റഡിയില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ മന്ത്രിവാദി കസ്റ്റഡിയില്‍. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതുവിന്റെ ഗുരുവായ ശംഖുമുഖം ദേവീദാസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തന്നെ സാമ്പത്തികമായി പറ്റിച്ചെന്ന ശ്രീതുവിന്റെ മൊഴിയിലാണ് മന്ത്രിവാദിയെ കസ്റ്റഡിയിലെടുത്തത്.

ഇയാളുടെ കൂടെ മന്ത്രവാദങ്ങളില്‍ സഹായിയായി ശ്രീതു പോയിരുന്നു. കുടുംബത്തിന് പല ഉപദേശങ്ങളും നല്‍കിയത് ജോത്സ്യനാണെന്നാണ് വിവരം. ഏതെങ്കിലും തരത്തിലുള്ള അന്ധവിശ്വാസം കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

ശ്രീതുവിനെതിരെ ഭര്‍ത്താവും ഭര്‍തൃപിതാവും പൊലീസിന് മൊഴി നല്‍കി. മരണത്തില്‍ ശ്രീതുവിന്റെ പങ്ക് പരിശോധിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. തന്നെ ശ്രീതു അനുസരിക്കാറില്ലെന്ന് ശ്രീജിത്ത് പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്.

മൊഴിയില്‍ വൈരുധ്യങ്ങളുള്ളത് കൊണ്ട് തന്നെ ബന്ധുക്കളില്‍ ആര്‍ക്കൊക്കെ കൃത്യത്തില്‍ പങ്കുണ്ട് എന്ന കാര്യത്തില്‍ പോലീസിന് സ്ഥിരീകരണമില്ല. സഹോദരനുമായി ശ്രീതുവിന്റെ വാട്‌സ്ആപ്പ് ചാറ്റുകളും പോലീസ് പരിശോധിക്കുന്നുണ്ട്. ശ്രീതുവിന്റെ മൊഴികളിലെ വൈരുധ്യമാണ് പോലീസിനെ കുഴയ്ക്കുന്നത്. നിലവില്‍ മഹിളാകേന്ദ്രത്തിലുള്ള ശ്രീതുവിനെ കൂടുതല്‍ ചോദ്യം ചെയ്യാനും പോലീസ് നീക്കമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *