തിരുവനന്തപുരം: ബാലരാമപുരത്ത് സഹോദരിയുടെ രണ്ടു വയസ്സുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവത്തില്‍ പ്രതിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കയക്കുമെന്ന് നെയ്യാറ്റിന്‍കര റൂറല്‍ എസ്.പി. കെ.എസ്. സുദര്ശന്. കുഞ്ഞിന്റെ അമ്മ ശ്രീതുവിന് പങ്കുണ്ടോ എന്ന് വിശദമായി അന്വേഷിക്കും. ഇപ്പോള്‍ ലഭിച്ചിട്ടുള്ള മൊഴികള്‍ എത്രമാത്രം ശരിയാണെന്ന് അന്വേഷിച്ചാല്‍ മാത്രമേ പറയാനാകൂ എന്നും എസ്.പി. കൂട്ടിച്ചേര്‍ത്തു.
ഫോണ്‍ രേഖകളും സാഹചര്യം തെളിവുകളും പരിശോധിക്കുമെന്നും ശ്രീതുവിന്റെയും ഹരികുമാറിന്റെയും വാട്സ്ആപ്പ് സന്ദേശങ്ങളേകുറിച്ചും അന്വേഷിക്കുമെന്നും എസ്പി വ്യക്തമാക്കി.
ഹരികുമാറും ശ്രീതുവും നിഗൂഢമായ മനസുള്ളവരെന്ന് പൊലീസ്. തൊട്ടടുത്തുള്ള മുറികളില്‍ കഴിയുമ്പോഴും വാട്സാപ്പ് വീഡിയോ കോളുകള്‍ വിളിച്ചു. ശ്രീതു മത പഠന ക്ലാസുകളെടുത്തിരുന്നു. ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയാരുനു ഹരികുമാര്‍. ഈ പൂജാരിയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ഇപ്പോള്‍ ലഭിച്ചിട്ടുള്ള മൊഴികള്‍ എത്രമാത്രം ശരിയാണെന്ന് അന്വേഷിച്ചാല്‍ മാത്രമേ പറയാനാകൂ. മൊബൈല്‍ ഫോണ്‍ സാങ്കേതികമായ പരിശോധനയ്ക്ക് അയയ്ക്കും. വാട്സാപ്പ് ചാറ്റ് മുഴുവന്‍ വീണ്ടെടുക്കാന്‍ സാധിക്കും. ഡിലീറ്റ് ചെയ്ത് കഴിഞ്ഞാലും ചാറ്റ് ലഭിക്കും. ബാക്കി കേസില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നും അന്വേഷിണവിധേയമാക്കും. പ്രതി പറയുന്ന കാരണം അതുപോലെ പറയാന്‍ കഴിയില്ല. കുറ്റം ചെയ്തുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്നും എസ്.പി. കൂട്ടിച്ചേര്‍ത്തു.