കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറിയായി എം. മെഹബൂബിനെ തെരഞ്ഞെടുത്തു. അത്തോളി സ്വദേശിയായ ഇദ്ദേഹം കണ്‍സ്യൂമര്‍ ഫെഡിന്റെ ചെയര്‍മാനാണ്. കര്‍ഷക സംഘം ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.
ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ല പ്രസിഡന്റ്, സംസ്ഥാന എക്സിക്യൂട്ടീവ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. കേരള ബാങ്ക് ഡയറക്ടറും ജില്ല സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു.
സി.പി.എം കോഴിക്കോട് ജില്ല സമ്മേളനം 47 അംഗ ജില്ല കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. ഇതില്‍ 13 പേര്‍ പുതുമുഖങ്ങളാണ്.