തൃശൂര്‍: ഡി സോണ്‍ കലോത്സവത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ മൂന്ന് കെഎസ്യു നേതാക്കള്‍ കൂടി അറസ്റ്റില്‍. ജില്ലാ ഭാരവാഹികളായ അക്ഷയ്, സാരംഗ് , ആദിത്യ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
നേരത്തെ, കെഎസ്യു ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍, അക്ഷയ് എന്നിവരെ കേരളവര്‍മ്മ കോളേജില്‍ നിന്ന് രണ്ടാഴ്ചത്തേക്ക് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കലോത്സവം ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന അധ്യാപകരുടെയും കോളേജ് യൂണിയന്റെയും പരാതിയിലായിരുന്നു നടപടി. വധശ്രമ കേസില്‍ അറസ്റ്റിലായ ഗോകുല്‍ ഗുരുവായൂര്‍ നിലവില്‍ ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. പിന്നാലെയായിരുന്നു കോളേജില്‍ നിന്നുള്ള സസ്‌പെന്‍ഷന്‍.