ആലപ്പുഴ: ചെന്നിത്തലയില്‍ വീടിന് തീപിടിച്ച് വയോധിക ദമ്പതികള്‍ക്ക് ദാരുണാന്ത്യം. മാന്നാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് കോട്ടമുറിക്കു പടിഞ്ഞാറ് കൊറ്റോട്ട് വീട്ടില്‍ രാഘവന്‍ (92), ഭാര്യ ഭാരതി (91) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം.
ടിന്‍ ഷീറ്റ് കൊണ്ട് നിര്‍മിച്ച വീട് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. ഇത് കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. മദ്യപാനിയായ മകന്‍ വീടിന് തീവെച്ചതാണെന്ന സംശയവും പോലീസിനുണ്ട്. മകന്‍ വിജയനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പുലര്‍ച്ചെ നടന്ന സംഭവം ഒരു ഓട്ടോ ഡ്രൈവറാണ് ആദ്യം കാണുന്നത്. ഇദ്ദേഹം പരിസരവാസികളെ അറിയിച്ച് തീ അണയ്ക്കാനുള്ള ശ്രമവും നടത്തിയിരുന്നു. എന്നാല്‍, ടിന്‍ ഷെഡ് ആയതിനാല്‍ അതിവേഗം കത്തിയമര്‍ന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.