ഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റവതരണം പാര്‍ലമെന്റില്‍ പുരോഗമിക്കുകയാണ്. പ്രതിപക്ഷ ബഹളത്തോടെയായിരുന്നു തുടക്കം. ബജറ്റവതരണം ബഹിഷ്കരിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.നിര്‍മല അവതരണത്തിനായി എഴുന്നേറ്റപ്പോള്‍ മുതല്‍ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ശേഷമായിരുന്നു ഇറങ്ങിപ്പോക്ക്.
കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര് മരിച്ച സംഭവത്തെച്ചൊല്ലിയായിരുന്നു പ്രതിപക്ഷത്തിന്റെ ബഹളം.ബജറ്റിന് ശേഷം മറ്റുവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ അറിയിച്ചു.