ഡല്‍ഹി: ബജറ്റ് 2025 ല്‍ സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും മധ്യവര്‍ഗത്തിനും ഹാപ്പിയാകുന്ന നിരവധി പ്രഖ്യാപനങ്ങള്‍. ആദായനികുതി പരിധി ഉയര്‍ത്തി. 12 ലക്ഷം വരെ നികുതിയില്ലെന്നാണ് പ്രഖ്യാപനം.
വീട്ടുവാടകയിലെ നികുതി ഇളവ് പരിധി 6 ലക്ഷമാക്കി ഉയര്‍ത്തി.
വികസനത്തിനാണ് ബജറ്റിലൂടെ മുന്‍തൂക്കം നല്‍കുന്നതെന്നും വളര്‍ച്ച ത്വരിതപ്പെടുത്തുന്നതാണ് ബജറ്റ് എന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, മധ്യവര്‍ഗം തുടങ്ങിയ വിഭാഗങ്ങള്‍ക്കാണ് പരിഗണന നല്‍കുന്നത്. മധ്യവര്‍ഗത്തിന്റെ ശക്തി കൂട്ടുന്ന ബജറ്റ് ആണിത്. വികസന ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്നതാണ്. സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനം കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കാര്‍ഷിക വളര്‍ച്ചക്ക് വിവിധ പദ്ധതികള്‍ നടപ്പാക്കി. ഗ്രാമീണ മേഖലയെ ശാക്തീകരിക്കാന്‍ കഴിഞ്ഞു. പി.എം ധന്‍ധാന്യ യോജന പദ്ധതി വ്യാപിപ്പിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
ബിഹാറിന് വാരിക്കോരി നിരവധി പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.