2025- 2026 വര്‍ഷത്തെ ബജറ്റ് അവതരണം പൂര്‍ത്തിയായിരിക്കുകയാണ്. ആദായ നികുതി പരിധി ഉയര്‍ത്തിയതാണ് ബജറ്റിലെ ഏറ്റവും ഞെട്ടിക്കുന്ന പ്രഖ്യാപനം. ആദായ നികുതിയില്‍ വന്‍ ഇളവാണ് ഉണ്ടായിരിക്കുന്നത്. 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല.
മൊബെല്‍ ഫോണ്‍ ബാറ്ററികളുടെ വില കുറയും. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയും.
ഇത് കൂടാതെ 36 ജീവന്‍ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 6 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയില്‍ ഇളവ് വരുത്തിയിട്ടുണ്ട്.