തൃശൂര്‍: തൃശൂരില്‍ എച്ച്1 എന്‍1 പനി ബാധിച്ച് സ്ത്രീ മരിച്ചു. എറവ് ആറാംകല്ല് സ്വദേശി മീനയാണ് (62) മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
രണ്ടാം തിയതിയാണ് പനി കൂടുതലായതിനെ തുടര്‍ന്ന് മീനയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തീവ്രപരിചരണത്തിലായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് എച്ച്1 എന്‍1 പനി സ്ഥിരീകരിച്ചത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.