അമിത വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ നിവേദനം നല്‍കി എസ്.ഡി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി

കൊച്ചി :അമിത വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മീഷന് നിവേദനം നല്‍കി.

ജനങ്ങളുടെ മേല്‍ അമിതമായ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ് അടിച്ചേല്‍പ്പിക്കാനുള്ള വൈദ്യുതി ബോര്‍ഡിന്റെ നീക്കങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എറണാകുളം ടൗണ്‍ ഹാളില്‍ വെച്ച് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ നിഷ ടീച്ചര്‍, ഹാരിസ് ഉമ്മര്‍ , പാര്‍ട്ടി കുന്നത്തുനാട് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് ജാഫര്‍ പെരിങ്ങാല പാര്‍ട്ടി കളമശ്ശേരി മണ്ഡലം ട്രഷറര്‍ തുടങ്ങിയവര്‍ നിവേദനം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *