തിരുവനന്തപുരം: പത്തനംതിട്ട മുന്‍ എസ്.പി സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്തു. എസ്.പി ഗുരുതര ചട്ടലംഘനം നടത്തിയെന്ന ഡി.ജി.പിയുടെ റിപ്പോര്‍ട്ടിനു പിന്നാലെയാണ് നടപടി.മുഖ്യമന്ത്രിയുടെ ഓഫിസാണ് സസ്പെന്ഷന് ഉത്തരവ് പുറത്തിറക്കിയത്.
പി.വി. അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലിന് പിന്നാലെ ആദ്യ നടപടിയെന്നോണം പത്തനംതിട്ട എസ്.പി. സ്ഥാനത്ത് നിന്ന് സുജിത് ദാസിനെ നീക്കുകയായിരുന്നു. പകരം ചുമതലകളൊന്നും നല്‍കിയിരുന്നില്ല.
