ഇന്ന് അത്തം; തൃപ്പൂണിത്തുറയില്‍ അത്തച്ചമയം ഉദ്ഘാടനം ഇന്ന്

കൊച്ചി: ഇന്ന് അത്തം. അത്തം എത്തിയതോടെ മലയാളികളുടെ ഓണാഘോഷവും ആരംഭിക്കുകയാണ്.ഇനി തിരുവോണം വരെ പത്ത് നാള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണത്തിരക്കാണ്. ജാതി മത ഭേദമന്യേ മലയാളികള്‍ക്ക് ഓണം എന്നത് ഐശ്വര്യത്തിന്റെയും ഐക്യത്തിന്റേയും ആഘോഷമാണ്.

തൃപ്പൂണിത്തുറ അത്തച്ചമയത്തോടെയാണ് കേരളത്തിലെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഘോഷയാത്ര രാവിലെ 10 ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. അത്തം നഗറായ തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ മന്ത്രി പി രാജീവ് പതാക ഉയര്‍ത്തും. കെ ബാബു എംഎല്‍എ അധ്യക്ഷത വഹിക്കും. ഇന്ന് രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ തൃപ്പൂണിത്തുറയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *