തിരുവനന്തപുരം: ഓണത്തിന് മുമ്പ് രണ്ടുമാസത്തെ ക്ഷേമ പെന്ഷന് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. ഒരു മാസത്തെ കുടിശ്ശിക അടക്കം രണ്ടുമാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുക. ഇതുസംബന്ധിച്ച് ധനവകുപ്പ് ഉടന്‍ ഉത്തരവ് പുറത്തിറക്കും.
4500 കോടി കൂടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയതോടെയാണ് രണ്ടുമാസത്തെ പെന്ഷന് ഒന്നിച്ചു നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്.
