നിലമ്പൂര്‍: പൊലീസിനെതിരെ പരാതി അറിയിക്കാന്‍ വാട്സ് ആപ്പ് നമ്പറുമായി പി.വി. അന്‍വര്‍ എം.എല്‍.എ. ഭയപ്പെട്ട് പുറത്ത് പറയാത്ത സംഭവങ്ങളെല്ലാം അറിയിക്കാനുള്ള അവസരമാണെന്നും കേരളത്തിലെ സഖാക്കളും താനും പൊലീസിലെ പുഴുക്കുത്ത് പുറത്തുകൊണ്ടുവരുമെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേരള പൊലീസ് സേനയിലെ ക്രിമിനലുകള്‍ക്കെതിരെ താന്‍ നല്കിയ പരാതികളില്‍ സര്‍ക്കാര്‍ നീതിപൂര്‍വമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷയെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും കൃത്യമായ പരാതി നല്കി. ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. സര്‍ക്കാര്‍ നീതിപൂര്‍വമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും കൊടുത്ത പരാതിയില്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ പേര് പറഞ്ഞിട്ടില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി അന്‍വര്‍ പറഞ്ഞു.
