ഛണ്ഡീഗഢ്: ‘ഹരിയാനയിലെ ഏത് നിയമസഭാ സീറ്റില്‍ നിന്ന് മത്സരിച്ചാലും വിനേഷ് ഫോഗട്ട് തോല്‍ക്കുമെന്ന് ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്.ഗുസ്തിതാരം വിനേഷ് ഫോഗട്ടിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിക്കുകയായിരുന്നു ബ്രിജ് ഭൂഷണ്.
തനിക്കെതിരെ ഗുസ്തി താരങ്ങള്‍ നടത്തിയ പ്രതിഷേധത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ബ്രിജ് ഭൂഷണ് ആരോപിച്ചു. പ്രതിഷേധങ്ങള്‍ പെണ്മക്കള്ക്ക് വേണ്ടി ആയിരുന്നില്ല. മറിച്ച് രാഷ്ട്രീയത്തിന് വേണ്ടിയായിരുന്നുവെന്നും ബ്രിജ് ഭൂഷണ് ചൂണ്ടിക്കാട്ടി.
പാര്‍ട്ടി നിര്‍ദേശം ലഭിച്ചാല്‍ ഹരിയാന തിരഞ്ഞെടുപ്പില്‍ പ്രചാരണം നയിക്കും. സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കും. വിനേഷ് ഫോഗട്ടിന്റെ എതിര് സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയും പ്രചാരണം നടത്താന്‍ തയ്യാറാണ്’, ബ്രിജ്ഭൂഷണ് വ്യക്തമാക്കി.
