എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കണ്ടാലെന്താ? എം.വി. ഗോവിന്ദന്‍

കണ്ണൂര്‍: എഡിജിപി എം.ആര്‍ അജിത് കുമാര്‍ ആര്‍.എസ്.എസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ വിവാദ വിഷയത്തില്‍ ‘അതുകൊണ്ടെന്താ’ എന്ന പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ‘അത് കൊണ്ടന്താ’ എന്നും ‘എ.ഡി.ജി.പി എവിടെയെങ്കിലും പോയാല്‍ ഞങ്ങള്‍ക്കെന്ത് ഉത്തരവാദിത്തം’ എന്നുമായിരുന്നു ഗോവിന്ദന്റെ പ്രതികരണം.

എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ മുഖ്യമന്ത്രിക്കുവേണ്ടി ആര്‍.എസ്.എസ് നേതാവുമായി ചര്‍ച്ച നടത്തിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു. എന്നാല്‍, അങ്ങനെ ഒരു കൂടിക്കാഴ്ച മുഖ്യമന്ത്രിക്കുവേണ്ടി നടന്നിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇന്നലെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *