ആര്‍.എസ്.എസും മുഖ്യമന്ത്രിയും തമ്മിലുള്ള പാലമാണ് എ.ഡി.ജി.പി; രമേശ് ചെന്നിത്തല

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍.അജിത് കുമാര്‍, ആര്‍.എസ്.എസും മുഖ്യമന്ത്രിയും തമ്മിലുള്ള പാലമാണെന്നും എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും രമേശ് ചെന്നിത്തല.

”ആര്‍.എസ്.എസും മുഖ്യമന്ത്രിയും തമ്മിലുള്ള പാലമാണ് എം.ആര്‍. അജിത് കുമാര്‍. ലോ ആന്‍ഡ് ഓഡര്‍ ചുമതലയുള്ള എ.ഡി.ജി.പി സ്വകാര്യ വാഹനത്തില്‍ പോയി ആര്‍.എസ്.എസ് നേതാവുമായി ചര്‍ച്ച ചെയ്യേണ്ട എന്ത് കാര്യമാണ് ഇവിടെയുള്ളത്? ഇത് മുഖ്യമന്ത്രിയുടെ അറിവോടെയുള്ള കൂടിക്കാഴ്ചയാണ്. അങ്ങനെ പോയി കണ്ടാല്‍ എന്താണ് കുഴപ്പമെന്നാണ് ഇന്നലെ പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്. ജാവദേക്കറെ കണ്ട ഇ.പി ജയരാജന്റെ സ്ഥാനം തെറിച്ചു. ഇപ്പോള്‍ ഇവിടെ ആരുടെ സ്ഥാനമാണ് തെറിക്കേണ്ടത്? മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരന്‍ ആയതുകൊണ്ടല്ലേ എ.ഡി.ജി.പിയെ സംരക്ഷിക്കുന്നത്?തൃശൂര്‍ പൂരം അലങ്കോലമാക്കിയതും സുരേഷ് ഗോപി ജയിച്ചതും ഇതിന്റെ തുടര്‍ച്ചയാണ്. മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടമായിരിക്കുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഇരട്ടച്ചങ്കനെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിക്ക് ഒരു ചങ്കുമില്ലെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടില്ലേ എന്നും അന്‍വറിന്റെ ആരോപണം മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നുംചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *