എ.ഡി.ജി.പി അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ ദൂതന്‍; വി.ഡി. സതീശന്‍

തിരുവനന്തപുരം: എ.ഡി.ജി.പി മുഖ്യമന്ത്രിയുടെ ദൂതനാണെന്നും പൊലീസിനെ കൊണ്ട് സി.പി.എം പൂരം കലക്കിപ്പിച്ചെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറും ആര്‍.എസ്.എസ് നേതാവും കൂടിക്കാഴ്ച നടത്തിയെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.

ഒരുപാട് രഹസ്യങ്ങള്‍ അറിയുന്നതുകൊണ്ടാണ് എ.ഡി.ജി.പിയെയും പി. ശശിയെയും മാറ്റാത്തത്. പിണറായിയുടെ ഓഫിസില്‍ ഒരു ഉപജാപകസംഘം ഉണ്ട്. മന്ത്രിസഭയിലെ ഒരു ഉന്നതനും ഈ സംഘത്തിലുണ്ട്. അതുകൊണ്ടാണ് ഈ കൊട്ടാര വിപ്ലവം നടക്കുന്നത്. സി.പി.എം- ബി.ജെ.പി അവിഹിത ബാന്ധവമുണ്ടെന്ന് തങ്ങള്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. ഒരു പ്രത്യേക പ്രിവിലേജ് കേന്ദ്രം പിണറായിക്ക് നല്‍കുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *