കോഴിക്കോട്: യുവാവിനെ പീഡിപ്പിച്ചെന്ന കേസില്‍ സംവിധായകന് രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം.കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതി 30 ദിവസത്തേക്കാണ് താത്കാലിക മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
2012-ല്‍ ബെംഗളൂരുവില്‍ വെച്ച് രഞ്ജിത്ത് പീഡിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി. ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്മാരെ കാണാന്‍ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വരാനാവശ്യപ്പെടുകയും അവിടെവെച്ച് സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് ക്രൂരമായി പീഡിപ്പിച്ചെന്നും രഞ്ജിത്തിനെതിരെയുള്ള പരാതിയില്‍ യുവാവ് വെളിപ്പെടുത്തി.
