ഉയര്‍ന്ന പ്രദേശങ്ങളിലും വെള്ളമെത്തി; തലസ്ഥാനത്തെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം

തിരുവനന്തപുരം: തിരുവനന്തപുരത്തെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം. ഇന്നലെ രാത്രിയോടെയാണ് കുടിവെള്ള വിതരണം പൂര്‍ണമായും പുനഃസ്ഥാപിച്ചത്.വേണ്ടത്ര മുന്നൊരുക്കം നടത്താതെ അശാസ്ത്രീയമായി പൈപ്പ് ലൈനുകളുടെ അലൈന്‍മെന്റ് മാറ്റിയത് അഞ്ച് ദിവസമാണ് നഗരവാസികളെ വലച്ചത്.

പമ്പിങ് പുനരാരംഭിച്ചതോടെ നഗരത്തിലെ ഭൂരിഭാഗം വാര്‍ഡുകളിലും ഇന്നലെ ഉച്ചയ്ക്ക് മുമ്പ് തന്നെ വെള്ളമെത്തിയിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ രാത്രിയോടെ വെള്ളമെത്തി. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ പേരില്‍ വാട്ടര്‍ ലൈന്‍ അലൈന്മെന്റ് മാറ്റിയ സ്ഥലങ്ങളില്‍ ഇനിയും ദുരിതം തുടരും.

Leave a Reply

Your email address will not be published. Required fields are marked *