മലപ്പുറം: വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ മലപ്പുറം മങ്കട പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിന്റെ ഫോണ്‍ ഊട്ടി കൂനൂരില്‍വെച്ച് ഒരുതവണ സ്വിച്ച് ഓണായെന്ന് കണ്ടെത്തി. ഇവിടം കേന്ദ്രീകരിച്ച് പോലീസ് വ്യാപകപരിശോധന നടത്തുകയാണ്.
ഇന്നലെയാണ് വിഷ്ണുവിന്റെ ഫോണ്‍ കൂനൂരില്‍വെച്ച് ഓണായത്. വിളിച്ചപ്പോള്‍ ഒരുതവണ ഫോണ്‍ എടുത്തുവെന്ന് കുടുംബവും പറയുന്നു. എന്നാല്‍, ഫോണ്‍ അറ്റന്‍ഡ് ചെയ്തത് വിഷ്ണുവിന്റെ സുഹൃത്ത് ശരത്താണെന്നാണ് പറയുന്നത്.എന്നാല്‍ കഴിഞ്ഞദിവസം ശരത്ത് പോലീസുദ്യോഗസ്ഥര്‍ക്കൊപ്പമാണെന്നാണ് പറയുന്നത്. വിഷ്ണു ശരത്തിന് കോള്‍ ഫോര്‍വേഡ് ചെയ്തതാവാമെന്നാണ് പോലീസിന്റെ നിഗമനം.
സെപ്റ്റംബര്‍ എട്ടാം തീയതി വിവാഹം നടക്കാനിരിക്കെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് വിഷ്ണുജിത്തിനെ കാണാതായത്.
