കോഴിക്കോട് :എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ നിലപാടിനെ തള്ളി സിപിഐ.ആര്‍.എസ്.എസ്. ഇന്ത്യയിലെ പ്രധാനസംഘടനയാണെന്ന സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പ്രസ്താവനയ്ക്കെതിരെ,ഗാന്ധിജിയെ വധിച്ചതിന്റെ പേരില്‍ നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍.എസ്.എസ്. എന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
ഷംസീറിനെപ്പോലെയൊരാള്‍ ആ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു. പ്രസ്താവന ഒരുപാട് ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ എ.ഡി.ജി.പി. ആര്‍.എസ്.എസ്. മേധാവികളുമായി ഊഴംവെച്ച് പോയി കണ്ട് സംസാരിക്കാന്‍ എന്താണ് കാര്യമുള്ളതെന്നും ബിനോയ് വിശ്വം ചോദിച്ചു.