തിരുവനന്തപുരം: സര്‍ക്കാര്‍ അനുവദിച്ചിരുന്ന അവധി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍. ഈ മാസം 14 മുതല്‍ നാല് ദിവസമാണ് സര്‍ക്കാര്‍ അവധി അനുവദിച്ചിരുന്നത്.
ചൊവ്വാഴ്ച രാത്രി സംസ്ഥാനത്തെ ഐപിഎസ് തലത്തില്‍ വലിയ അഴിച്ചുപണി സര്‍ക്കാര്‍ നടത്തിയിരുന്നു. ഗുരുതര ആരോപണം നേരിട്ട മലപ്പുറം എസ്.പി ശശിധരനെയടക്കം തല്‍സ്ഥാനത്തുനിന്ന് മാറ്റി. എന്നാല്‍, എഡിജിപിയുടെ കസേരക്ക് മാത്രം ഇളക്കം സംഭവിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അവധി പിന്‍വലിക്കാന്‍ എം.ആര്‍ അജിത് കുമാര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ഓണം പ്രമാണിച്ചായിരുന്നു അവധി അപേക്ഷ നല്‍കിയിരുന്നത്.
ബുധനാഴ്ച എല്‍.ഡി.എഫ് യോഗം നടക്കുന്നുണ്ട്. ഇതിലും എ.ഡി.ജി.പിയുടെ വിഷയമടക്കം ചര്‍ച്ചയാകാനാണ് സാധ്യത. അജിത് കുമാറിനെതിരെ നടപടിയെടുക്കാത്തതില്‍ സി.പി.ഐക്ക് വലിയ അതൃപ്തിയുണ്ട്.
