ഡല്‍ഹി: ബലാത്സംഗ, കൊലപാതക കേസിലെ പ്രതിയായ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന് വീണ്ടും പരോള്‍. ചൊവ്വാഴ്ച 30 ദിവസത്തെ പരോളില്‍ ഗുര്‍മീത് റാം റഹീം റോഹ്തക്കിലെ സുനാരിയ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ഡല്‍ഹി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പരോള്‍ ലഭിച്ചിരിക്കുന്നത്.
2020 മുതല്‍ ഗുര്‍മീത് റാം റഹീമിന് ലഭിക്കുന്ന 12-ാമത്തെ പരോള്‍ ആണിത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 275 ദിവസമാണ് റഹീം പുറത്ത് വിഹരിച്ചത്.
തന്റെ രണ്ട് വനിതാ ശിഷ്യകളെ ബലാത്സംഗം ചെയ്തതിന് 2017 ഓഗസ്റ്റില്‍ പഞ്ച്കുളയിലെ സി.ബി.ഐ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ജയിലിലാണ്. രണ്ട് 20 വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഒപ്പം മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ ശിക്ഷ അനുഭവിച്ചുവരികയാണ്.