നടന്‍ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു

കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അംഗത്വം നല്‍കി. അംഗത്വവിതരണകാമ്പയിനിന്റെ ഭാഗമായാണ് നടനെ ബി.ജെ.പി. പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

മഹേഷ് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി നാല് സിനിമകള്‍ സംവിധാനംചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *