കൊച്ചി: സിനിമാ നടന്മാര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിക്കെതിരെ പരാതി. യുവതിയുടെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പതിനാറ് വയസുള്ളപ്പോള്‍ സെക്സ് മാഫിയയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചതായാണ് ആരോപണം. യുവതി ഡിജിപിക്ക് പരാതി നല്‍കി. യുവതിയുടെ പരാതിയില്‍ ഇന്ന് തെളിവെടുപ്പുണ്ടാകും.
2014ല്‍ ഓഡിഷനായി തന്നെ ചെന്നൈയില്‍ എത്തിച്ച് ഒരു സംഘം ആളുകള്‍ക്ക് കാഴ്ചവെക്കാന്‍ ശ്രമിച്ചെന്നുമാണ് ആരോപണം. അവര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ നടി നിര്‍ബന്ധിച്ചു. എതിര്‍ത്തപ്പോള്‍ മോശമായ രീതിയില്‍ രോഷത്തോടെ പെരുമാറി. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരുപാട് പെണ്‍കുട്ടികളെ ഇങ്ങനെ കൊണ്ടുവന്നിട്ടുണ്ടെന്നും അവരൊക്കെ ഇപ്പോള്‍ ഹാപ്പിയാണെന്നും നീയൊന്ന് കണ്ണടച്ചാല്‍ നമുക്കെല്ലാവര്‍ക്കും നല്ല രീതിയില്‍ സെറ്റിലാകാന്‍ പറ്റുമെന്നും ശാന്തമായി പറഞ്ഞു. തന്റെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സമയത്തായിരുന്നു സംഭവമെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
