ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ല : നടി ശാരദ

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതില്‍ തനിക്ക് യാതൊരു താല്‍പര്യവുമില്ലെന്ന് നടിയും കമ്മിറ്റി അംഗവുമായ ശാരദ. ഒരു ജോലിയുമില്ലാത്തവരാണ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നത്. ചര്‍ച്ച ചെയ്യുന്നതിലൂടെ ജോലി ഇല്ലാത്തവര്‍ക്ക് ഒരു ജോലി ആവും. ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് വയനാട് ദുരന്തത്തില്‍ ആണ്. താന്‍ സിനിമ വിട്ടിട്ട് 15 വര്‍ഷമായെന്നും ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ഒന്നും അറിയില്ലെന്നും ശാരദ പ്രതികരിച്ചു.

അഞ്ചാറ് വര്‍ഷം മുമ്പ് നടന്ന തെളിവെടുപ്പിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ താന്‍ എഴുതിയ കാര്യങ്ങളെ കുറിച്ചു ഓര്‍മയില്ലെന്നാണ് ശാരദ പറയുന്നത്. 79 വയസ്സായി. ഓര്‍മശക്തി കുറവാണ്. റിപ്പോര്‍ട്ടിനെ കുറിച്ച് എല്ലാം ജസ്റ്റിസ് ഹേമ പറയട്ടെ എന്ന് ശാരദ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *