മലയാള സിനിമയില്‍ നിരവധി സ്ത്രീകള്‍ക്ക് മോശം അനുഭവമുണ്ടായതായി താന്‍ കേട്ടിട്ടുണ്ട് :നടി സുമലത

ബെംഗളൂരു: മലയാള സിനിമയില്‍ നിരവധി സ്ത്രീകള്‍ക്ക് മോശം അനുഭവമുണ്ടായതായി താന്‍ കേട്ടിട്ടുണ്ടെന്നും അനുഭവങ്ങള്‍ തന്നോട് പലരും പങ്ക് വച്ചിട്ടുണ്ടെന്നും നടിയും മുന്‍ എംപിയുമായ സുമലത.

എനിക്ക് ഇത്തരം സംഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ ഇന്‍ഡസ്ട്രിയില്‍ അങ്ങനെ ഒരു സംഭവമേ നടക്കുന്നില്ല എന്ന് പറയാന്‍ എനിക്ക് സാധിക്കില്ല. മറ്റുള്ളവര്‍ പറയുന്ന കഥകള്‍ കേട്ടിട്ടുണ്ട്. സിനിമാ മേഖലയില്‍ ഒറ്റയ്ക്ക് ഹോട്ടലില്‍ താമസിക്കുന്ന നടിമാരുടെ കതകിലിടിക്കുന്ന സംഭവമൊക്കെ ഞാന്‍ മുമ്പും കേട്ടിട്ടുള്ളതാണ്. ഇത്തരക്കാര്‍ക്കെതിരേ ശക്തമായി പ്രതികരിക്കണം .

പവര്‍ ഗ്രൂപ്പുകള്‍ എല്ലാ ഇന്‍ഡസ്ട്രികളിലുമുണ്ടെന്നും സുമതല പറയുന്നു. സിനിമയില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അത് ഗൗരവത്തോടെ എടുക്കണമെന്നും സുമലത പറഞ്ഞു.

ഡബ്ല്യുസിസിക്ക് അഭിനന്ദനങ്ങള്‍. ഇത് ചരിത്രത്തിലെ സുപ്രധാന നിമിഷമാണ്. ഇതെല്ലാം പരസ്യമായ രഹസ്യങ്ങളായിരുന്നു. ഇന്ന് ഒരുപാട് സ്ത്രീകള്‍ മുന്നോട്ട് വന്ന് അത് തുറന്ന് പറയുന്നു.സുമലത വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *