‘നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണം’; അപ്പീലുമായി മഞ്ജുഷ

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും സംസ്ഥാന പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നുമാണ് അപ്പീലില്‍ ഉളളത്.

സമാന ആവശ്യം നേരത്തെ സിംഗിള്‍ ബെഞ്ച് തളളിയിരുന്നു.വസ്തുതകള്‍ പരിശോധിക്കാതെയാണ് സിംഗ്ള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹരജിയില്‍ പറയുന്നു. കേസന്വേഷണം ശരിയായ രീതിയില്‍ നടക്കാനും യഥാര്‍ഥ പ്രതികളെ പിടികൂടാനും കേസ് സി.ബി.ഐക്ക് വിടണമെന്നാണ് മഞ്ജുഷ ആവശ്യപ്പെടുന്നത്.

സംസ്ഥാന പൊലീസിന്റെ അന്വേഷണം അപൂര്‍ണമാണ്. ഈ നിയിലുള്ള അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്താനാകില്ല. സംസ്ഥാന സര്‍ക്കാറിന് അന്വേഷിക്കാമെന്ന് സിംഗ്ള്‍ ബെഞ്ച് പറയുമ്പോഴും ഇത് വസ്തുതാപരമായി നടക്കുമെന്ന് കുടുംബത്തിന് വിശ്വാസമില്ല. അതുകൊണ്ട് സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. ഡിവിഷന്‍ ബെഞ്ച് ഇക്കാര്യങ്ങള്‍ പരിഗണിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *