രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷം

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം ഗുരുതരാവസ്ഥയില്‍. ഇന്ന് രാവിലെ ഡല്‍ഹിയില്‍ പലയിടങ്ങളും കനത്ത പുകമഞ്ഞ് അനുഭവപ്പെട്ടു. വിവിധ പ്രദേശങ്ങളില്‍ വായു ഗുണനിലവാര സൂചിക ഗുരുതരാവസ്ഥയിലാണ്.

നിയന്ത്രണങ്ങള്‍ ലംഘിച്ച് ദീപാവലിക്ക് വലിയ തോതില്‍ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം വീണ്ടും മോശമാകാന്‍ കാരണം. ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ച രേഖപ്പെടുത്തിയ ശരാശരി വായു ഗുണനിലവാര തോത് 360-ന് മുകളിലാണ്.

ആര്‍.കെ പുരം, ആനന്ദ് വിഹാര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മലിനീകരണം അതിരൂക്ഷാവസ്ഥയില്‍ നിലനില്‍ക്കുന്നത്.395 മുകളിലാണ് ഇവിടങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *