തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്. അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് വിജിലന്‍സ്. അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്.
സാക്ഷികളുടെ എണ്ണം കൂടുതലായതിനാല്‍ അവരുടെ മൊഴി രേഖപ്പെടുത്താനുള്ളതിനാലാണ് വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ടുമാസം കൂടി സമയം ആവശ്യപ്പെട്ടത്. മാര്‍ച്ച് 25ന് കേസ് വീണ്ടും പരിഗണിക്കും.
ആറുമാസം കൊണ്ട് അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു വിജിലന്‍സിനോട് ആവശ്യപ്പെട്ടത്.