അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു;എ.കെ. ബാലന്‍

തിരുവനന്തപുരം: പി.വി. അന്‍വര്‍ എം.എല്‍.എ. തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നുവെന്ന് സി.പി.എം. നേതാവ് എ.കെ. ബാലന്‍.അന്‍വര്‍ വിശ്വാസത്തെ ദുരുപയോഗം ചെയ്യുകയാണ്. അന്‍വറിന്റെ പേരിന് ആരും എതിരല്ല, അന്‍വര്‍ നിസ്‌കരിക്കുന്നതിനും എതിരല്ല. അദ്ദേഹത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. കേരളത്തില്‍ ഇതൊന്നും വിലപ്പോവില്ല. പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും ഒന്നും ചെയ്യാന്‍ അന്‍വറിന് സാധിക്കില്ലെന്നും എ.കെ. ബാലന്‍ വ്യക്തമാക്കി.

അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ട്. അന്‍വറിനെ പാര്‍ട്ടി പലവട്ടം പരിഗണിച്ചിട്ടുണ്ട്. ഉന്നയിച്ച എല്ലാ ആരോപണങ്ങളിലും ഏറ്റവും ഉന്നത തലത്തിലുള്ള അന്വേഷണങ്ങളാണ് നടക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ ഒരു റിപ്പോര്‍ട്ട് പുറത്തുവരും. അതുവരെ കാത്തിരിക്കാനുള്ള ക്ഷമ പോലും അദ്ദേഹത്തിനില്ല. അന്വേഷണം നടത്താതെ ആരെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ പറ്റില്ല.

ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ തകര്‍ക്കുകയെന്നത് യു.ഡി.എഫ് അജണ്ടയാണ്. ആ അജണ്ട നടപ്പിലാക്കാന്‍ കുറേ കാര്യങ്ങള്‍ കഴിഞ്ഞ എട്ട് വര്‍ഷമായി നടത്തുകയാണ്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇത്. ഇതുകൊണ്ട് ഇടതുപക്ഷത്തെയോ പിണറായിയെയോ തകര്‍ക്കാന്‍ കഴിയില്ല’, എ.കെ. ബാലന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *