തിരുവനന്തപുരം: തോമസ് കെ.തോമസ് എം.എല്‍.എയുമായി ബന്ധപ്പെട്ട കോഴ ആരോപണം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. പാര്‍ട്ടിയില്‍ രണ്ടഭിപ്രായമില്ല. പാര്‍ട്ടി പ്രസിഡന്റ് പറഞ്ഞത് എല്ലാവരും അക്ഷരംപ്രതി അനുസരിക്കും. കുറ്റക്കാരെന്ന് കണ്ടാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ വിഷയം ചര്‍ച്ച ചെയ്യേണ്ടെന്നാണ് പാര്‍ട്ടി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് കൂറുമാറ്റാന്‍ രണ്ട് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് 100 കോടി വാഗ്ദാനം നല്‍കിയെന്ന ആരോപണമാണ് കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസിനെതിരെ ഉയര്‍ന്നത്.

