തിരുവനന്തപുരം: എന്‍സിപിയില്‍ മന്ത്രിമാറ്റം ഉടന്‍ ഉണ്ടാവില്ലെന്ന് തീരുമാനം. എ കെ ശശീന്ദ്രന് തന്നെ മന്ത്രിയായി തുടരട്ടെയെന്ന തീരുമാനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. മുഖ്യമന്ത്രിയുടെ അഭിപ്രായം എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറിനെ അറിയിക്കും. പി സി ചാക്കോ ഉള്‍പ്പെടെ എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു.
നിയമസഭ സമ്മേളനത്തിന് ശേഷം ആലോചിക്കാമെന്നാണ് മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ അറിയിച്ചത്. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാനുള്ള തീരുമാനം ദേശീയ നേതൃത്വം കൈക്കൊണ്ടതാണെന്ന് എന്‍.സി.പി നേതാവ് പിസി ചാക്കോ മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാല്‍ മന്ത്രിമാറ്റം സംബന്ധിച്ച കാര്യത്തില്‍ തീരുമാനം പിന്നീട് എടുക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
