കോണ്‍ഗ്രസ് വിട്ട എ.കെ ഷാനിബ് പാലക്കാട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

പാലക്കാട്: കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സ് വിട്ട് എ.കെ. ഷാനിബും പാലക്കാട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. പാര്‍ട്ടി വിട്ടതിന് പിന്നാലെയാണ് മത്സരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയത്.
ഷാഫി പറമ്പിലിന്റെയും വി.ഡി സതീശന്റെയും കോക്കസിനെതിരെയെന്ന് പോരാട്ടം.

സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് മത്സരമെന്നും ആരുടെയെങ്കിലും പിന്തുണയെക്കുറിച്ച് പിന്നീട് പറയാമെന്നും ഷാനിബ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത്രയും കാലത്തെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്കകത്ത് ഉണ്ടാക്കിയെടുത്ത സ്വാധീനം അടിസ്ഥാനമാക്കിയാണ് താന്‍ മത്സരിക്കാന്‍ ഇറങ്ങിയതെന്ന് ഷാനിബ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *