കായംകുളം: ആലപ്പുഴയില്‍ സിപിഎം നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു. സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി അംഗവും ആലപ്പുഴ ജില്ലാ പഞ്ചായത്തംഗവുമായ ബിപിന്‍ സി ബാബു ആണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ആലപ്പുഴയിലെ സിപിഎം വിഭാഗീയതയ്ക്കിടെയാണ് പാര്‍ട്ടി വിടുന്നത്. 2021-23 കാലയളവില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു ബിപിന്‍. എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിരുന്നു.
തിരുവനന്തപുരത്ത് ബി.ജെ.പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗിന്റെയും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെയും സാന്നിധ്യത്തിലാണ് ബിപിന്‍ സി. ബാബു അംഗത്വമെടുത്തത്
നേരത്തെ, പാര്‍ട്ടിയില്‍ അച്ചടക്ക നടപടി നേരിട്ടയാളാണ് ബിപിന്‍ സി. ബാബു. പിന്നീട് നിരവധി ആരോപണങ്ങളുയര്‍ത്തി സി.പി.എമ്മിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. 2023ല്‍ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് ആറ് മാസത്തേക്കു സസ്‌പെന്‍ഷനിലായ ബിപിനെ പിന്നീട് പാര്‍ട്ടി ബ്രാഞ്ചിലേക്ക് തിരിച്ചെടുത്തിരുന്നു.

