ആലപ്പുഴ: ആലപ്പുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. ആറാട്ടുപുഴ വലിയഴീക്കല്‍ അരയന്‍ ചിറയിയില്‍ കാര്‍ത്യായനി(81)യാണ് മരിച്ചത്.
വീട്ടുമുറ്റത്തിരുന്ന വയോധികയെ തെരുവുനായ ആക്രമിക്കുകയായിരുന്നു.മുഖം പൂര്‍ണമായും നായ കടിച്ചെടുത്തു.
വൈകിട്ട് നാലരയോടെയാണ് സംഭവമുണ്ടായത്. എറണാകുളത്ത് ജോലി ചെയ്യുന്ന മകന്റ തകഴിയിലെ വീട്ടിലെത്തിയതായിരുന്നു കാര്‍ത്യായനി. സംഭവം നടക്കുമ്പോള്‍ കാര്‍ത്ത്യായനി ഒറ്റക്കായിരുന്നു.
മുഖംമുഴുവന്‍ ചോരയുമായി കാര്‍ത്ത്യായനി മുറ്റത്ത് വീണ് കിടക്കുന്നതാണ് കണ്ടത്. മുഖമാകെ നായ കടിച്ചെടുത്ത നിലയിലാണ്. കണ്ണുകളും നഷ്ടപെട്ടു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
