ആലപ്പുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലെ ശുചിമുറിയില്‍ അപകടം ;ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആലപ്പുഴ: സെക്രട്ടറിയേറ്റിന് പിന്നാലെ ആലപ്പുഴയിലും ശുചിമുറിയില്‍ അപകടം. ആലപ്പുഴ ബീച്ചിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലാണ് അപകടമുണ്ടായത്.

ശുചിമുറിയിലെ കോണ്‍ക്രീറ്റ് സീലിങ് ഇളകി വീഴുകയായിരുന്നു. ശുചിമുറിയില്‍ ഉണ്ടായിരുന്ന ലീഗല്‍ മെട്രോളജി തിരുവനന്തപുരം ഓഫീസിലെ ഉദ്യോഗസ്ഥന്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

ആലപ്പുഴ ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫീസില്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയതിനിടെയാണ് അപകടം നടന്നത്. പരിശോധന പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഇവര്‍ തിരുവനന്തപുരത്തേക്ക് മടങ്ങുകയും ചെയ്തു.കോണ്‍ക്രീറ്റ് നിലത്ത് വീണ് പൊട്ടിച്ചിതറിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *