ആശുപത്രിയില്‍ കഴിയുന്ന കുട്ടിക്ക് ആവശ്യമായതെല്ലാം ചെയ്തുകൊടുക്കും; അല്ലു അര്‍ജുന്‍

പുഷ്പ 2 പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുന്‍ തീയേറ്ററിലെത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ തുടരുന്ന ശ്രീതേജ് എന്ന ഒമ്പതുവയസ്സുകാരന് ആവശ്യമായതെല്ലാം ചെയ്തുകൊടുക്കുമെന്ന് നടന്‍ അല്ലു അര്‍ജുന്‍. ആ കുടുംബത്തിനൊപ്പമുണ്ടെന്നും അവരെ ഉടന്‍ സന്ദര്‍ശിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അല്ലു അര്‍ജുന്‍ കുറിച്ചു.

‘ദൗര്‍ഭാഗ്യകരമായ സംഭവത്തെ തുടര്‍ന്ന് പരിക്കേറ്റ് ആശുപത്രിയിലായ ശ്രീതേജിന് ഒപ്പമുണ്ട്. നിയമപരമായ നടപടിക്രമങ്ങളുള്ളതുകൊണ്ട് ആ കുട്ടിയേയോ കുടുംബത്തേയോ ഇപ്പോള്‍ സന്ദര്‍ശിക്കുന്നില്ല. എന്റെ പ്രാര്‍ഥന എപ്പോഴും അവര്‍ക്കൊപ്പമുണ്ട്. അവരുടെ കുടുംബത്തിനും ചികിത്സയ്ക്കുമുള്ള എല്ലാ സഹായവും ചെയ്തുകൊടുക്കും. ആ കുട്ടി എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് ആഗ്രഹിക്കുന്നു. കുട്ടിയേയും കുടുംബത്തേയും ഉടന്‍ സന്ദര്‍ശിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷക്കുന്നു’- അല്ലു അര്‍ജുന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *