മുംബൈ: ആംബുലന്‍സിലെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം. ഗര്‍ഭിണിയുമായി പോകുകയായിരുന്ന ആംബുലന്‍സിനാണ് തീപിടിച്ചത്. ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് എഞ്ചിനില്‍ തീ പിടിച്ചതിനാലാണ് അപകടമുണ്ടായത്. അപകടത്തില്‍ നിന്ന് ഗര്‍ഭിണിയും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു.
ദാദാ വാഡിയിലെ നാഷണല്‍ ഹൈവേയിലാണ് സംഭവം. എറന്‍ഡോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ജാല്‍ഗണ്‍ ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം.
എഞ്ചിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ വാഹനം ഓഫ് ചെയ്ത് സുരക്ഷിതമായ ഇടത്തേക്ക് മാറി നിന്നു. ഗര്‍ഭിണിയോടും കുടുംബത്തിനോടും മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എല്ലാവരും ആംബുലന്‍സില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ എഞ്ചിനില്‍ തീപിടിക്കുകയും നിമിഷങ്ങള്‍ക്കകം ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു.

