ചെന്നൈ: അണ്ണാ സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ പ്രതി പിടിയില്‍. സര്‍വകലാശാലക്ക് സമീപം വഴിയോരത്ത് ബിരിയാണി വില്‍ക്കുന്ന കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരന് എന്ന 37കാരനാണ് പിടിയിലായത്.സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.പ്രതി കുറ്റം സമ്മതിച്ചെന്നും പൊലീസ് പറയുന്നു.
ഡിസംബര്‍ 23ന് രാത്രി എട്ട് മണിയോടെയാണ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിന് ഇരയായത്. രണ്ടുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം.
