പാലക്കാടും ചേലക്കരയിലും സിപിഐഎം തോല്‍ക്കും ; പി വി അന്‍വര്‍

പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് ചേലക്കര മണ്ഡലങ്ങളില്‍ സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ. താന്‍ വായില്‍തോന്നിയത് പറയുന്നവനാണോയെന്ന് ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുമെന്നും അന്‍വര്‍ പ്രതികരിച്ചു.

ഡിഎംകെ രൂപീകരണയോഗമല്ല ജില്ലാ കമ്മറ്റി ഉണ്ടാക്കുന്നതിന്റെ പ്രാഥമിക ചര്‍ച്ചയാണ് നടക്കാന്‍ പോകുന്നതെന്നും അന്‍വര്‍ വ്യക്തമാക്കി. ‘തിരഞ്ഞെടുപ്പ് രംഗത്ത് ഡിഎംകെ സജീവമായി ഉണ്ടാകും. ഗൗരവത്തില്‍ പാലക്കാടും ചേലക്കരയും കാണും. ഡിഎംകെ ആശയം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. നേതാക്കളുടെ പിന്നാലെ പോകുന്ന പ്രശ്നമേയില്ല. നേതാക്കളെ നേതാക്കള്‍ ആകുന്നത് ഈ നാട്ടിലെ ജനങ്ങള്‍ ആണ്.

Leave a Reply

Your email address will not be published. Required fields are marked *