നിയമസഭാ മന്ദിരത്തിന് മുന്നില്‍വെച്ച് മുഖ്യമന്ത്രിക്കെതിരായി നടത്തിയ പരാമര്‍ശത്തിന് പിന്നാലെ ക്ഷമ പറഞ്ഞ് പി.വി.അന്‍വര്‍ എം.എല്‍എ.
തന്റെ ഫെയ്സ്ബുക് പേജില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, അങ്ങയോട് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് പി.വി.അന്‍വര്‍ ക്ഷമ പറഞ്ഞുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
‘പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പന്‍ പറഞ്ഞാലും ഞാന്‍ മറുപടി കൊടുക്കും’ എന്ന് മാധ്യമങ്ങളോട് നടത്തിയ പരാമര്‍ശത്തിലാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ അന്‍വര്‍ മാപ്പുപറഞ്ഞത്.
ബുധനാഴ്ച രാവിലെ നിയമസഭ മന്ദിരത്തിനു മുന്നില്‍വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ അന്‍വറിന്റെ പരാമര്‍ശം.

