കോഴിക്കോട്:പി വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പിവിആര്‍ നാച്ചുറോ പാര്‍ക്കിലെ അനധികൃത തടയണ പൊളിക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് നടപടികള്‍ തുടങ്ങി. അനധികൃത തടയണ പൊളിച്ച് നീക്കാന്‍ റീ ടെണ്ടര്‍ ക്ഷണിക്കാന്‍ ഭരണസമിതി യോഗം തീരുമാനിച്ചു. സിപിഐഎം നേതൃത്വത്തിലുള്ള പഞ്ചായത്താണ് കൂടരഞ്ഞി. രണ്ടു മാസം മുമ്പ് തടയണ പൊളിക്കാന്‍ കലക്ടര്‍ ഉത്തരവിട്ടിരുന്നുവെങ്കിലും അന്‍വറിന്റെ വെളിപ്പെടുത്തലിനു ശേഷമാണ് പഞ്ചായത്തിന്റെ നീക്കം.
അടിയന്തര യോഗം ചേര്‍ന്നാണ് പഞ്ചായത്ത് നടപടി തുടങ്ങിയത്. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കാനാണ് പഞ്ചായത്ത് ടെന്‍ഡര്‍ വിളിച്ചത്.
