കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിടുതല്‍ ഹരജികള്‍ പ്രത്യേക സിബിഐ കോടതി തള്ളി. സിപിഎം നേതാവ് പി. ജയരാജനും ടി.വി രാജേഷും നല്‍കിയ ഹരജികളാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളിയത്. ഇരുവര്‍ക്കും എതിരെ ഗൂഢാലോചന കുറ്റമാണ് സിബിഐ ചുമത്തിയിരിക്കുന്നത്. ഇരുവരും വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കി.
കേസില്‍ തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ടാണ് ഇരുവരും ഹരജി നല്‍കിയിരുന്നത്. എന്നാല്‍ കൊലപാതകത്തില്‍ ജയരാജനും രാജേഷിനും പങ്കുണ്ടെന്നും ഇവര്‍ ഗൂഢാലോചനയില്‍ പങ്കാളികളായതിന് തെളിവുണ്ടെന്നും ഷുക്കൂറിന്റെ മാതാവ് കോടതിയില്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
