അര്‍ജുന്‍ ജന്മനാട്ടില്‍; കണ്ണീരോടെ കണ്ണാടിക്കല്‍

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ട അര്‍ജുന് വിട നല്‍കാനൊരുങ്ങി നാട്. 75-ാം ദിവസമാണ് അര്‍ജുന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നത്. ആയിരങ്ങളാണ് അവസാനമായി യാത്ര പറയാന്‍ കണ്ണാടിക്കലിലേക്ക് ഒഴുകിയെത്തുന്നത്.

വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം 10 മണിയോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. കുടുംബത്തിന്റെ ആഗ്രഹ പ്രകാരം വീട്ടുവളപ്പില്‍ തന്നെയാണ് മൃതദേഹം സംസ്‌കരിക്കുക. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം ഇന്നലെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *