അങ്കോല: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള ഡ്രഡ്ജര്‍ ഉപയോഗിച്ച് നടത്തുന്ന തിരച്ചില്‍ പുരോഗമിക്കുകയാണ്. തിരച്ചിലില്‍ അര്‍ജുനോടിച്ച ലോറിയുടേതെന്ന് കരുതുന്ന ക്രാഷ് ഗാര്‍ഡ് കണ്ടെത്തി. ഇത് തന്റെ ലോറിയുടേതാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു.
നാവിക സേനയുടെ സോണാര്‍ പരിശോധനയില്‍ ശക്തമായ സിഗ്‌നല്‍ ലഭിച്ച ഭാഗത്താണ് തിരച്ചില്‍ പുരോഗമിക്കുന്നത്. ലോറിയില്‍ തടി കെട്ടാന്‍ ഉപയോഗിക്കുന്ന കയറും കണ്ടെത്തി.
