കണ്ണൂര്‍: ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ കണ്‍വീനറായിരുന്ന അശ്വിനി കുമാറിനെ ബസില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്നാം പ്രതി എം വി മര്‍ഷൂക്കിന് ജീവപര്യന്തം. തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയാണ് 50,000 രൂപ പിഴയും, ജീവപര്യന്തം ശിക്ഷയും വിധിച്ചത്.
കേസിലെ മറ്റ് 13 പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.
2005 മാര്‍ച്ച് പത്തിന് രാവിലെ പത്തേ കാലോടെയായിരുന്നു കൊലപാതകം. കണ്ണൂരില്‍ നിന്ന് ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഇരിട്ടി പയഞ്ചേരി മുക്കില്‍ വച്ചാണ് അശ്വിനി കുമാറിനെ കൊലപ്പെടുത്തിയത്.
